- സ്ത്രീകളിൽ ആർത്തവവിരാമം പോലെ പുരുഷനിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ? അത് ലൈംഗികതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?
ആർത്തവവിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളിൽ ലൈംഗിക ഹോർമോണുകളുടെ അളവ് പെട്ടെന്ന് കുത്തനെ കുറയുമെങ്കിൽ പുരുഷന്മാരിൽ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നത് വർഷങ്ങൾ എടുത്ത് ക്രമേണ മാത്രമാണ്. ലക്ഷണങ്ങൾ ഉളവാക്കുന്നയത്ര കുറവു സംഭവിക്കുന്നത് പത്തിലൊന്നു മുതല്‍ നാലിലൊന്നു വരെ പുരുഷന്മാരിൽ മാത്രവുമാണ്. ഇതിന്‍റെ ഭാഗമായി ലൈംഗികതാൽപര്യവും ഉദ്ധാരണശേഷിയും കുറയുക, മസിലുകളും എല്ലുകളുടെ ബലവും ശോഷിക്കുക, ദേഹത്ത് കൊഴുപ്പ് കൂടുക, തളർച്ച, വിഷാദം, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ് എന്നിവ വരാം.