മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍
Recent News

ലൈംഗിക സംതൃപ്തിയിലേക്ക് ഉള്ള വഴികള്‍

“നമ്മളെല്ലാം ജന്മനാ ലൈംഗികജീവികളാണ്. എന്നിട്ടും പ്രകൃതിയുടെ ഈ വരദാനത്തെ ഒട്ടേറെപ്പേര്‍ അവജ്ഞയോടെ വീക്ഷിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതു ഖേദകരമാണ്.”
- മെർലിൻ മൺറോ (മുൻ ഹോളിവുഡ് നടി)

ലൈംഗികാനന്ദം

ലൈംഗിക സന്തുഷ്ടിക്ക് ശാരീരികവും വൈകാരികവും മാനസികവുമായ മാനങ്ങൾ ഉണ്ട്. വ്യത്യസ്തങ്ങളായ അനുഭൂതികളിലൂടെയും അനുഭവങ്ങളിലൂടെയും അത് പ്രാപ്യമാവുകയും ചെയ്യാം. വേഴ്ച മാത്രമല്ല, ലൈംഗിക സന്തോഷം പ്രാപ്തമാകാനുള്ള മാര്‍ഗങ്ങള്‍ വേറെയും ധാരാളമുണ്ട്. ലൈംഗിക ചിന്തകളിലോ മനോരാജ്യങ്ങളിലോ മുഴുകുക, ചുംബനം, ശരീരങ്ങൾ പരസ്പരം ഉരുമ്മുക, തനിച്ചോ പങ്കാളിയുടെ കൂടെയോ ഉള്ള സ്വയംഭോഗം, വദനസുരതം (oral sex), മലദ്വാരത്തിലൂടെയുള്ള ബന്ധപ്പെടൽ, സെക്സ് ടോയ്സ് ഉപയോഗിക്കൽ, ലൈംഗികമായ ഫോൺ സംഭാഷണങ്ങളോ ചാറ്റിങ്ങോ, നീലച്ചിത്രങ്ങൾ, ലൈംഗികകഥകള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുക എന്നിവ ഉദാഹരണങ്ങളാണ്. നിങ്ങൾക്കോ മറ്റൊരാൾക്കോ അപകടം പിണയാനുള്ള സാദ്ധ്യത ഇല്ലാത്തിടത്തോളം ലൈംഗിക സന്തോഷം പ്രാപ്യമാക്കാനുള്ള ഒരു രീതിയും തെറ്റല്ല. സ്വന്തം ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണം തോന്നുന്നത് ഒരു പ്രശ്നമോ രോഗമോ അല്ല.

Continue reading

“ജനിക്കുന്ന ഓരോ കുഞ്ഞിലും, അത് ഏത് അച്ഛനമ്മമാര്‍ക്കോ പരിതസ്ഥിതിയിലോ ആകട്ടെ, മനുഷ്യകുലത്തിന്‍റെ വല്ലഭത്വം ഒന്നു കൂടി പിറക്കുകയാണ്.” - ജയിംസ് എജീ

കുട്ടികളുടെ മനോവികാസത്തിന്‍റെ സ്വാഭാവികക്രമത്തെയും അതിനെ നിര്‍ണയിക്കുന്ന ഘടകങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച, വേണ്ട പിന്‍ബലം അതിനു കൊടുക്കാന്‍ കുടുംബാംഗങ്ങളെയും അദ്ധ്യാപകരെയും പ്രാപ്തരാക്കും. കുട്ടിയുടെ പെരുമാറ്റം, വികാരപ്രകടനങ്ങള്‍, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി എന്നിവയെപ്പറ്റി യാഥാര്‍ത്ഥ്യത്തിലൂന്നിയ പ്രതീക്ഷകള്‍ പുലര്‍ത്താനും വഴികാട്ടിയാകും. അനാവശ്യവും ഹാനികരവുമായ വിമര്‍ശനങ്ങളിലും ശിക്ഷാമുറകളിലും നിന്ന് കുട്ടികളെ രക്ഷിക്കുകയും ചെയ്യും.

“ഓരോ സുഹൃത്തും, നമ്മുടെതന്നെ ആത്മാവ് മറ്റൊരു ദേഹത്തില്‍ വസിക്കുന്നതാണ്.” – അരിസ്റ്റോട്ടില്‍

ഓഗസ്റ്റിലെ ആദ്യ ഞായര്‍ ഇന്ത്യയില്‍ അന്തര്‍ദ്ദേശീയ സൗഹൃദദിനമാണ്. സുഹൃത്തുക്കള്‍ നമ്മുടെ പെരുമാറ്റത്തെയും ധാരണകളെയും ജീവിതവീക്ഷണത്തെയുമൊക്കെ സ്വാധീനിക്കുന്നുണ്ട്. തീവ്രതയ്ക്കനുസരിച്ച് സൗഹൃദങ്ങളെ നാലായി — വെറും പരിചയം, കാഷ്വല്‍ ബന്ധം, അടുത്ത ബന്ധം, ഗാഢസൗഹൃദം എന്നിങ്ങനെ — തിരിച്ചിട്ടുണ്ട്. മിക്കവരും ഏതു സദസ്സിലും ഫോണ്‍ചതുരത്തിന്‍റെ നിശ്ചേതനത്വത്തിലേക്ക് ഉള്‍വലിയുന്ന ഒരു കാലത്ത്, ഗാഢസൌഹൃദങ്ങളുടെ പ്രത്യേകതകളും പ്രയോജനങ്ങളുമൊക്കെ ഒന്നറിഞ്ഞിരിക്കാം.

രോഗനിര്‍ണയം

സൈക്യാട്രിയിൽ രോഗനിർണയത്തിന് മറ്റു വൈദ്യശാസ്ത്രശാഖകളിലെപ്പോലെ ലാബ്ടെസ്റ്റുകള്‍ അധികം ഉപയുക്തമാക്കപ്പെടുന്നില്ല. രോഗിയെ ഇന്‍റര്‍വ്യൂ ചെയ്ത് സൈക്യാട്രിസ്റ്റ് എത്തുന്ന അനുമാനത്തിനാണു പ്രസക്തി. കുറേയൊക്കെ വ്യക്ത്യധിഷ്ഠിതമാണ് എന്നത് ഈ രീതിയുടെ പരിമിതിയാണ്. എന്നാല്‍ രോഗിയുടെ വാക്കുകളും എഴുത്തുമെല്ലാം ഓട്ടോമാറ്റിക് ലാംഗ്വേജ് പ്രൊസസിംഗ് വെച്ചും, മാനസികാവസ്ഥയും ബ്രെയിന്‍സ്കാനുകളും ജനിതകഘടനയുമൊക്കെ മെഷീൻ ലേർണിംഗ് വെച്ചും വിശകലനം ചെയ്ത് മനോരോഗനിർണയത്തിന്‍റെ കൃത്യത കൂട്ടാൻ എഐയ്ക്കാകും.

ഓഫീസിലെ സന്തോഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സദാ പുഞ്ചിരിക്കുക, എപ്പോഴും ആനന്ദഭരിതരായിരിക്കുക എന്നല്ല. അതൊന്നും മനുഷ്യസാദ്ധ്യവുമല്ല. ഞെട്ടലുകള്‍, വീഴ്ചകള്‍, അസൂയ, അമര്‍ഷം, നൈരാശ്യം തുടങ്ങിയവ ഓഫീസ് ജീവിതത്തിന്‍റെ സ്വാഭാവികാംശങ്ങള്‍ മാത്രമാണ്, പ്രവര്‍ത്തനശൈലിയില്‍ മാറ്റം വേണ്ടതുണ്ടെന്നതിന്‍റെ നല്ല സൂചനകളുമാണ്, അതിനാല്‍ത്തന്നെ പൂര്‍ണമായും അകറ്റിനിര്‍ത്തേണ്ടവയല്ല.

ഓഫീസിലെ സന്തോഷത്തിന്‍റെ ഒരു നിര്‍വചനം, “കാര്യക്ഷമത പരമാവധിയാക്കാനും ഉള്ള കഴിവിനൊത്ത നേട്ടങ്ങള്‍ കരഗതമാക്കാനും കൂട്ടുതരുന്ന ഒരു മനോനില” എന്നാണ്. ആഹ്ലാദവും മുന്നേറ്റങ്ങളും ആഘോഷങ്ങളുമൊക്കെ തീര്‍ച്ചയായും ഇതിന്‍റെ, നാം ശരിയായ മാര്‍ഗത്തിലാണെന്ന ബോദ്ധ്യം തരുന്ന, ഭാഗങ്ങള്‍ തന്നെയാണ്.

ഓഫീസിലെ സന്തുഷ്ടത, നല്ല ആശയങ്ങളും ബന്ധങ്ങളും സഹകരണങ്ങളും കിട്ടാനും ഉത്സാഹവും വരുമാനവും ആരോഗ്യവും മെച്ചപ്പെടാനും സഹായമാകുന്നുണ്ട്.

  1. വിവിധ തരം മിടുക്കുകളുടെ ശാസ്ത്രീയ വശം എന്താണ്?

പഠിക്കാനുള്ള ശേഷിയും കലാവാസനയും പോലുള്ള കഴിവുകള്‍ തലച്ചോറിൽ അധിഷ്ഠിതമാണ്. ഒരു കുട്ടിയുടെ തലച്ചോറിന്‍റെ സവിശേഷതകള്‍ക്ക് ഒരു പ്രധാന അടിസ്ഥാനം മാതാപിതാക്കളിൽനിന്നു കിട്ടുന്ന ജീനുകളും ആണ്. ജീനുകൾക്കു പുറമേ, കുട്ടി വളർന്നുവരുന്ന, താഴെക്കൊടുത്തതു പോലുള്ള, സാഹചര്യങ്ങളും പ്രസക്തമാണ്:

  • ഗര്‍ഭപാത്രത്തിലെ അന്തരീക്ഷം
  • ഭൌതിക സാഹചര്യങ്ങള്‍: താമസസൌകര്യം പര്യാപ്തമാണോ, പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്നതൊക്കെ.
  • സാമൂഹ്യ സാഹചര്യങ്ങള്‍: അയല്‍പക്കം, കൂട്ടുകെട്ടുകള്‍, മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങിയവ.

ഉദാഹരണത്തിന്, ഐ.ക്യു.വിന്‍റെ 50-70% നിര്‍ണയിക്കുന്നതു ജീനുകളും ബാക്കി ജീവിതസാഹചര്യങ്ങളും ആണ്. നല്ല ഐ.ക്യു.വുണ്ടാകാനുള്ള അടിത്തറ ജനിതകമായിക്കിട്ടിയവര്‍ക്കും അനുയോജ്യ സാഹചര്യങ്ങള്‍ കൂടി ലഭിച്ചാലേ ആ ഐ.ക്യു. പൂര്‍ണമായി കൈവരിച്ചെടുക്കാനാകൂ. അച്ഛനമ്മമാര്‍ കുട്ടിയോട് എത്രത്തോളം സംസാരിക്കുന്നുണ്ട്, വീട്ടില്‍ പുസ്തകങ്ങളും പത്രവും കമ്പ്യൂട്ടറുമൊക്കെയുണ്ടോ, മ്യൂസിയം സന്ദര്‍ശനങ്ങള്‍ പോലുള്ള, ബൌദ്ധികോത്തേജനം പകരുന്ന അനുഭവങ്ങള്‍ കുട്ടിക്കു ലഭിക്കുന്നുണ്ടോ എന്നതൊക്കെ ഐ.ക്യു. നിര്‍ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്.

ഇന്‍റർനെറ്റ് സർവ്വസാധാരണമായതും സാമൂഹ്യ മാധ്യമങ്ങളും മറ്റും ജനപ്രീതിയാർജ്ജിച്ചതും കഴിഞ്ഞ ദശകങ്ങളിൽ നാം സാമൂഹികമായി ഇടപെടുന്ന രീതികളെ ഏറെ മാറ്റുകയുണ്ടായി. മുമ്പേ അറിയുന്നവരോടും അപരിചിതരോടും ഇടപഴകാനും അടുപ്പം ഗാഢമാക്കാനുമുള്ള നവീനവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ നമുക്കവ തുറന്നുതന്നു. വാട്ട്സാപ്പിലെപ്പോലുള്ള കൂട്ടായ്മകൾ ബന്ധുമിത്രാദികളോടു സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുക എളുപ്പമാക്കിയപ്പോൾ, മറുവശത്ത്, താല്പര്യമുള്ള വിഷയങ്ങൾ, അത് സൂര്യനു കീഴെയുള്ള എന്തു കാര്യം തന്നെയാവട്ടെ, ഏതു ഭൂഖണ്ഡത്തിലോ ഏതു തരത്തിലോ ഉള്ള ആളുകളുമായും ചർച്ച ചെയ്യാൻ അവസരമുള്ള ഓൺലൈൻ ഫോറങ്ങളും, നമ്മുടെ സവിശേഷ ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്ന ഒട്ടനവധി പങ്കാളികളെ ചൂണ്ടിക്കാട്ടിത്തരുന്ന ഡേറ്റിങ് സൈറ്റുകളും, ചീട്ടോ ചെസ്സോ മറ്റോ കളിക്കുന്നതിനൊപ്പം സഹകളിക്കാരോടു ചാറ്റ് ചെയ്യാനുള്ള സൗകര്യം തൊട്ട് ആയിരക്കണക്കിനു വ്യക്തികൾ വിവിധ കഥാപാത്രങ്ങളായി മാറി ഒത്തൊരുമിച്ച് ലക്ഷ്യങ്ങൾ കീഴടക്കുന്ന മാസ്സീവ് മൾട്ടിപ്ലെയർ ഗെയിമുകൾ വരെയും മനസ്സിനിണങ്ങിയ ആളുകളെ നമുക്കു കണ്ടുപിടിച്ചു തരാനായി രംഗത്തുണ്ട്.

“ബാക്കിയെല്ലാറ്റിനും നല്ല ഉഷാറാണ്. ഫോണിന്‍റെയോ ടീവിയുടെയോ മുമ്പില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ഇരുന്നോളും. പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം ഭയങ്കര അലര്‍ജി! വീട്ടിലുള്ള സമയത്ത് അതൊന്നും കൈ കൊണ്ടു തൊടുക പോലുമില്ല.” പല മാതാപിതാക്കളുടെയും ഒരു സ്ഥിരംപല്ലവിയാണ് ഇത്. ചീത്ത പറഞ്ഞും അടിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിച്ച്, അതിലും പരാജയപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ഉഴറുന്നവരുമുണ്ട്. കുട്ടികളില്‍ പഠനത്തോട് താല്‍പര്യം ഉളവാക്കാന്‍ ഉപയോഗപ്പെടുത്താവുന്ന കുറച്ചു വിദ്യകള്‍ പരിചയപ്പെടാം.

“മദ്ധ്യവയസ്സ്, നിങ്ങളുടെ കാഴ്ചപ്പാടുപോലെ, ഒരു പരീക്ഷണഘട്ടമോ ശുഭാവസരമോ ആകാം.” - കാതറീന്‍ പള്‍സിഫര്‍

യൌവനത്തിനും വാര്‍ദ്ധക്യത്തിനും ഇടയ്ക്കുള്ള ഘട്ടമാണു മദ്ധ്യവയസ്സ്. നാല്പതു തൊട്ട് അറുപതോ അറുപത്തഞ്ചോ വരെ വയസ്സുകാരെയാണ് പൊതുവെ ഈ ഗണത്തില്‍പ്പെടുത്താറ്. എന്നാല്‍, ബാല്യകൌമാരങ്ങളെ അപേക്ഷിച്ച്, മദ്ധ്യവയസ്സു നിര്‍വചിക്കുമ്പോള്‍ കേവലം പ്രായം മാത്രമല്ല, മറിച്ച് ജീവിതത്തില്‍ എവിടെ നില്‍ക്കുന്നു എന്നതും പരിഗണിക്കാറുണ്ട് — വിവാഹം, കുട്ടികളുണ്ടാകുന്നത്, മക്കള്‍ വീടൊഴിയുന്നത്, കൊച്ചുമക്കള്‍ ജനിക്കുന്നത് തുടങ്ങിയവ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുക ഏറെ വ്യത്യസ്തമായ പ്രായങ്ങളിലാകാമല്ലോ. ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നതു വരെയുള്ള പ്രായത്തെ മദ്ധ്യവയസ്സായി പരിഗണിക്കുന്ന രീതിയും ഉണ്ട്. അതുകൊണ്ടൊക്കെത്തന്നെ, മുപ്പതു മുതല്‍ എഴുപത്തഞ്ചു വരെയുള്ള പ്രായത്തെയും മദ്ധ്യവയസ്സെന്നു കൂട്ടാറുണ്ട്.

മറ്റു ജീവിതഘട്ടങ്ങളുടേതില്‍നിന്നു വിഭിന്നമായി, മദ്ധ്യവയസ്സിനെക്കുറിച്ചുള്ള മനശ്ശാസ്ത്ര ഗവേഷണങ്ങള്‍ സജീവമായത് പതിറ്റാണ്ടുകള്‍ മുമ്പു മാത്രമാണ്. ഈ പ്രായക്കാര്‍ താരതമ്യേന “പ്രശ്നക്കാര്‍” അല്ലെന്നതാണ് അതിനൊരു കാരണമായത്.

എന്റെ സുഹൃത്തിനു വേണ്ടിയാണെഴുതുന്നത്.  അവനു 32 വയസ്സുണ്ട് . അവിവാഹിതനാണ്.  ഞങ്ങൾ രണ്ടു കമ്പനികളിലാണു ജോലി ചെയ്യുന്നത്. ഒരു വർഷമായി  ഒരുമിച്ചു താമസിക്കുകയാണ്. രണ്ടാഴ്ച മുൻപ്  ഒരു ദിവസം ഞാൻ ജോലിക്കു പോയി. അന്ന്  അവൻ ലീവെടുത്തിരിക്കുകയായിരുന്നു. അവിചാരിതമായി  ഞാൻ നേരത്തെ തിരികെയെത്തിയപ്പോൾ ഫ്ളാറ്റിന്റെ വാതിൽ അടച്ചിരുന്നില്ല. അകത്തു കയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അവൻ  വിവസ്ത്രനായി തുറന്നിട്ട  ജനാലയ്ക്കരികിൽ നിൽക്കുകയാണ്.  ചൂളമടിച്ച്  റോഡിലൂടെ പോകുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധ തിരിക്കുന്ന അവനെ ഞാൻ തട്ടി വിളിച്ചു. എന്നെ കണ്ടപ്പോൾ അവൻ ആകെ പരിഭ്രമത്തിലായി. പെട്ടെന്ന് മുണ്ടുടുത്തു. ഇക്കാര്യം ആരോടും പറയരുത് എന്നു പറ‍ഞ്ഞു. പിന്നീട് അവനോടു സംസാരിച്ചപ്പോൾ   ഇങ്ങനെയൊരു തോന്നൽ കൂടെക്കൂടെ ഉണ്ടാകുന്നുണ്ടെന്നും സൗകര്യം കിട്ടുമ്പോൾ നഗരത്തിരക്കുകളിൽ  അപരിചിതരായ സ്ത്രീകൾക്കു മുൻപിൽ നഗ്നതാ പ്രദർശനം നടത്താറുണ്ടെന്നുംപറഞ്ഞു. ഈ സ്വഭാവത്തിൽ നിന്നു മോചനം നേടാൻ അവന്  ആഗ്രഹമുണ്ട്. മാത്രമല്ല  അവനു നാട്ടിൽ വിവാഹാലോചനകളും  നടക്കുന്നുണ്ട്.  ഈ രോഗത്തിനു ഫലപ്രദമായ ചികിത്സ ഉണ്ടോ? എന്റെ സുഹൃത്തിന്റെ രോഗാവസ്ഥ  മരുന്നുകൾ കൊണ്ടു പൂർണമായി മാറുമോ?  ....
-    ആദർശ് , മുംബൈ

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
62531 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
41900 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
26397 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
23151 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
21057 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.