ഓര്‍മശക്തിയെയും ഡെമന്‍ഷ്യ (മേധാക്ഷയം) വരാനുള്ള സാദ്ധ്യതയെയും നിര്‍ണയിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. നമ്മുടെ ജീനുകളുടെ ഘടന, തലച്ചോറിന്‍റെ പൊതുവേയുള്ള ആരോഗ്യം എന്നിവ ഇതില്‍പ്പെടുന്നു. അവയില്‍ മിക്കതും നമുക്കു നിയന്ത്രിക്കുക സാദ്ധ്യമായിട്ടുള്ളവയല്ല. എന്നാല്‍ ചില ഘടകങ്ങള്‍ നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതുകൊണ്ടുതന്നെ, അവയെ പരിഗണിച്ചുള്ള ആരോഗ്യകരമായ ജീവിതം ഓര്‍മയെ മൂര്‍ച്ചയോടെ നിര്‍ത്താന്‍ സഹായിക്കും. അതിന് എന്തൊക്കെ ശ്രദ്ധിക്കണം എന്നു മനസ്സിലാക്കാം.