മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഇത്തിരി നേരം, ഒത്തിരി ഫോണ്‍കാര്യം!

“അച്ഛന്‍റെ കൂടെപ്പോവുകയും അമ്മയുടെ കൂടെക്കിടക്കുകയും വേണം എന്നു വെച്ചാലെങ്ങനാ?” എന്ന ലളിതമായ യുക്തികൊണ്ടു നാം ഒരേനേരം ഒന്നിലധികം കാര്യം ചെയ്യാന്‍നോക്കുന്നവരെ നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു, അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്ത്. ഇപ്പോഴെന്നാല്‍ ആധുനികജീവിതത്തിന്‍റെ തിരക്കും അതുളവാക്കുന്ന മത്സരബുദ്ധിയുമൊക്കെമൂലം ഒരേ നേരത്ത് പല കാര്യങ്ങള്‍ ചെയ്യുക — multitasking — എന്ന ശീലത്തെ നമ്മില്‍പ്പലരും സമയം ലാഭിക്കാനും കാര്യക്ഷമത കൂട്ടാനും ജീവിതത്തെ മാക്സിമം ആസ്വദിക്കാനുമെല്ലാമുള്ള നല്ലൊരുപാധിയായി അംഗീകരിച്ചേറ്റെടുത്തിരിക്കുന്നു. മൊബൈല്‍ഫോണുകളുടെയും, അതിലുപരി ഏതിടത്തുമിരുന്ന്‍ നാനാവിധ പരിപാടികള്‍ ചെയ്യുക സുസാദ്ധ്യമാക്കിയ സ്മാര്‍ട്ട്ഫോണുകളുടെയും കടന്നുവരവ് multitasking-നു കൂടുതല്‍ അവസരങ്ങളൊരുക്കുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഒപ്പം, ഫോണ്‍ചെയ്തുനടന്ന് കിണറ്റില്‍വീഴുന്നവരെയും ബൈക്കോടിക്കുന്നേരം വാട്ട്സ്അപ്നോക്കി അപകടത്തില്‍പ്പെടുന്നവരെയുമൊക്കെപ്പറ്റി ഇടക്കെങ്കിലും നമുക്കു കേള്‍ക്കാന്‍ കിട്ടുന്നുമുണ്ട്. ഫോണ്‍കൊണ്ടുള്ള multitasking ആത്യന്തികമായി ഗുണപ്രദമാണോ ദോഷകരമാണോ? ഇക്കാര്യത്തില്‍ എന്തൊക്കെയാണ് നമുക്കു ശ്രദ്ധിക്കാനുള്ളത്?

Continue reading
  4548 Hits

പോണ്‍പ്രേമികളുടെ മനസ്സിലും കിടപ്പറയിലും സംഭവിക്കുന്നത്

“സ്നേഹവും പ്രേമവുമൊന്നും പ്രതീക്ഷിച്ച് ഇങ്ങോട്ടാരും വരണ്ട.”
— ഒരു പോണ്‍സൈറ്റിന്‍റെ പരസ്യവാചകം

കഴിഞ്ഞയൊരു ദശകത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ വ്യാപ്തിയിലും പ്രാപ്യതയിലുമുണ്ടായ വിപ്ലവം പ്രായലിംഗഭേദമന്യേ ഏവര്‍ക്കും ആരോരുമറിയാതെ, പേരോ മുഖമോ വെളിപ്പെടുത്താതെ, കീശ ചുരുങ്ങാതെ, അനായാസം, ഏതുനേരത്തും, എന്തോരം വേണമെങ്കിലും, ഏതൊരഭിരുചിക്കും അനുസൃതമായ തരം പോണ്‍ചിത്രങ്ങള്‍ കാണാവുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.

Continue reading
  10249 Hits

അവഗണിക്കപ്പെടരുതാത്ത അന്ത്യാഭ്യര്‍ത്ഥനകള്‍

സ്വന്തം കൈത്തണ്ട മുറിച്ച് അതില്‍നിന്നു രക്തമിറ്റുന്നതിന്‍റെ ഫോട്ടോ ഒരു മലയാളി ചെറുപ്പക്കാരന്‍ പോസ്റ്റ്‌ചെയ്തത് ഈയിടെ ഫേസ്ബുക്കില്‍ കാണാന്‍ കിട്ടി; ഒപ്പം ഇത്തരം കുറേ കമന്‍റുകളും: “ഇങ്ങനെ മുറിച്ചാൽ ചാകില്ലാ ബ്രൊ, നല്ല ആഴത്തിൽ മുറിക്ക്...” “കാലത്തേതന്നെ ഞരമ്പ് മുറിച്ച്‌ പോരും, ഫെയ്സ്ബുക്ക് വൃത്തികേടാക്കാൻ. ലവനെയൊക്കെ ഇട്ടേച്ച് ലവള് പോയില്ലെങ്കിലേ അത്ഭുതമൊള്ളൂ!” “മുറിച്ചാല്‍ അങ്ങു ചത്താല്‍ പോരേ? എന്തിന് ഇവിടെ ഇടുന്നു? കഷ്ടം!”

Continue reading
  4966 Hits

ആരും ജയിക്കാത്ത വഴക്കുകള്‍

സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്ന ഒരു കാര്‍ട്ടൂണുണ്ട് — രാത്രി ഏറെ വൈകിയും കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന ഒരാളോട് ഭാര്യ “ഇന്നെന്താ ഉറങ്ങുന്നില്ലേ?” എന്നന്വേഷിക്കുമ്പോള്‍ സ്ക്രീനില്‍നിന്നു കണ്ണുപറിക്കാതെ അയാള്‍ പറയുന്നു: “ദേ, ഇന്‍റര്‍നെറ്റിലൊരാള്‍ പൊട്ടത്തരം വിളമ്പുന്നു; അങ്ങേരെയൊന്നു വാസ്തവം ബോദ്ധ്യപ്പെടുത്തിയിട്ട് ഇപ്പൊ വരാം!”

Continue reading
  5623 Hits