കുട്ടികളിലെ ശക്തമായ മൂഡുമാറ്റങ്ങള്‍ പ്രായസഹജം തൊട്ട് രോഗങ്ങളുടെ ലക്ഷണം വരെയാകാം.

വികാരനിലയിലെ ശീഘ്രവും തീവ്രവുമായ മാറ്റങ്ങള്‍ “മൂഡ്സ്വിംഗ്” എന്നുവിളിക്കപ്പെടുന്നു. സന്തോഷാവസ്ഥയിൽ നിന്നു പെട്ടെന്ന് കടുത്ത സങ്കടത്തിലേക്കോ ദേഷ്യത്തിലേക്കോ മാറുന്നത് ഉദാഹരണമാണ്.  ഇടയ്ക്കെപ്പോഴെങ്കിലും മാത്രമാണെങ്കില്‍ മൂഡ്സ്വിംഗുകള്‍ തികച്ചും നോര്‍മലാണ്, ചുറ്റുപാടുകളെ മനസ്സിലാക്കാനും യഥാവിധി പ്രതികരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സഹായകവുമാണ്.

കാരണങ്ങള്‍

ഉദ്ദിഷ്ട കാര്യങ്ങൾ നടക്കാത്തതും പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തതും മൂഡ്സ്വിംഗിനു നിമിത്തമാകാം. വിഷാദം, ഉത്ക്കണ്ഠാരോഗങ്ങൾ, എ.ഡി.എച്ച്.ഡി, പഠനവൈകല്യം, ഡി.എം.ഡി.ഡി തുടങ്ങിയ മാനസികപ്രശ്നങ്ങളുടെ ഭാഗമായും മൂഡ്സ്വിംഗുകള്‍ വരാം.

അറുതിയാക്കാന്‍

തടയാന്‍

പ്രശ്നം പരിഹൃതമാകുന്നില്ലെങ്കില്‍ കുട്ടിക്കും മാതാപിതാക്കള്‍ക്കും മനശ്ശാസ്ത്ര ചികിത്സകളും അനുബന്ധ രോഗങ്ങള്‍ക്കുള്ള മരുന്നുകളും  ഫലപ്രദമാകാം.

(2025 മാര്‍ച്ച് ലക്കം 'മനോരമ ആരോഗ്യ'ത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.