“ജനിക്കുന്ന ഓരോ കുഞ്ഞിലും, അത് ഏത് അച്ഛനമ്മമാര്‍ക്കോ പരിതസ്ഥിതിയിലോ ആകട്ടെ, മനുഷ്യകുലത്തിന്‍റെ വല്ലഭത്വം ഒന്നു കൂടി പിറക്കുകയാണ്.”
- ജയിംസ് എജീ
കുട്ടികളുടെ മനോവികാസത്തിന്‍റെ സ്വാഭാവികക്രമത്തെയും അതിനെ നിര്‍ണയിക്കുന്ന ഘടകങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച, വേണ്ട പിന്‍ബലം അതിനു കൊടുക്കാന്‍ കുടുംബാംഗങ്ങളെയും അദ്ധ്യാപകരെയും പ്രാപ്തരാക്കും. കുട്ടിയുടെ പെരുമാറ്റം, വികാരപ്രകടനങ്ങള്‍, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി എന്നിവയെപ്പറ്റി യാഥാര്‍ത്ഥ്യത്തിലൂന്നിയ പ്രതീക്ഷകള്‍ പുലര്‍ത്താനും വഴികാട്ടിയാകും. അനാവശ്യവും ഹാനികരവുമായ വിമര്‍ശനങ്ങളിലും ശിക്ഷാമുറകളിലും നിന്ന് കുട്ടികളെ രക്ഷിക്കുകയും ചെയ്യും.
434 Hits