“വികാരങ്ങളുടെ കരുണയില്‍ ജീവിക്കാന്‍ ഞാനില്ല. എനിക്കു താല്പര്യം അവയെ ഉപയോഗപ്പെടുത്താനും ആസ്വദിക്കാനും കീഴ്പ്പെടുത്താനുമാണ്.” — ഓസ്കാര്‍ വൈല്‍ഡ്
നിരവധി വികാരങ്ങളിലൂടെ നാം ദിനേന കടന്നുപോകുന്നുണ്ട്. വികാരങ്ങള്‍ അമിതമോ ദുര്‍ബലമോ ആകുന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനു നന്നല്ല. എന്താണു വികാരങ്ങളുടെ പ്രസക്തി, അവ ഉരുവെടുക്കുന്നത് എവിടെനിന്നാണ്, നാം അവയെ പ്രകടിപ്പിക്കുന്നതും മറ്റുള്ളവരില്‍ തിരിച്ചറിയുന്നതും എങ്ങിനെയാണ് എന്നൊക്കെയൊന്നു പരിശോധിക്കാം.
വികാരം എന്തോ മോശപ്പെട്ട കാര്യമാണ്, വികാരമല്ല “വിവേക”മാണ് വേണ്ടത് എന്നൊക്കെയുള്ള ധാരണകള്‍ പ്രബലമാണ്. എന്നാല്‍, വികാരങ്ങള്‍ക്ക് സുപ്രധാനമായ ഏറെ കര്‍ത്തവ്യങ്ങളുണ്ട്.
കുട്ടികള്‍ സഹപാഠികളുടെയും മറ്റും ഭീഷണികളും പരിഹാസങ്ങളും അമിതമായി നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. “ബുള്ളിയിംഗ്” എന്ന ഈ പ്രവണതയെ നേരിടാന്‍ പഠിക്കാം.
“കുഞ്ഞിനെയുമെടുത്ത് എങ്ങോട്ടെങ്കിലും പോയി രക്ഷപെട്ടാലോ എന്ന് പല തവണ ആലോചിച്ചതാ... പക്ഷേ എന്നെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്, ലോകത്തേതു നാട്ടില്ച്ചെന്നൊളിച്ചാലും അവിടെവന്ന് എന്നെയും കുഞ്ഞിനെയും വെട്ടിനുറുക്കും എന്നാണ്.” — ഭര്‍ത്താവിന്റെ അമിത മദ്യപാനവും ഗാര്‍ഹിക പീഡനങ്ങളും നേരിടുന്ന യുവതി പറഞ്ഞത്.
നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തുന്നവരെ വാര്‍ത്തയിലും സിനിമയിലുമൊക്കെക്കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടോ, എങ്ങിനെയാണ് ഒരാള്‍ക്ക് ഇത്രയും നിഷ്കരുണം പെരുമാറാനാകുന്നതെന്ന്? വര്‍ഷങ്ങളുടെ ജയില്‍ശിക്ഷ തീര്‍ത്തിറങ്ങി പിന്നെയും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെപ്പറ്റി സ്വയം ചോദിച്ചിട്ടുണ്ടോ, എന്തു ബോധമില്ലായ്കയാണ് ആ മനുഷ്യര്‍ക്കെന്ന്? ഒരാവശ്യവും ഇല്ലാഞ്ഞിട്ടും പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിക്കുന്ന സഹപ്രവര്‍ത്തകരെയോ, വീട്ടിലുള്ളവരെ മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന അകന്ന ബന്ധുവിനെയോ കുറിച്ച്, എന്താ ഇവരൊക്കെയിങ്ങനെ എന്ന് ജിജ്ഞാസ തോന്നിയിട്ടുണ്ടോ? ഇത്തരം ആളുകളുടെ മനസ്സു പ്രവര്‍ത്തിക്കുന്ന രീതി പരിചയപ്പെടാം.
1. ലൈംഗികാവയവങ്ങളെപ്പറ്റി കുട്ടികളോട് സംസാരിക്കാമോ? അപ്പോള്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
ചെറിയ ആണ്‍കുട്ടികള്‍ക്ക് അവരുടേയും പെണ്‍കുട്ടികളുടേയും ലൈംഗികാവയവങ്ങളുടെ ശരിക്കുള്ള പേരുകള്‍ പറഞ്ഞുകൊടുക്കുക. ലൈംഗികത ഒളിച്ചുവെക്കേണ്ടതോ അറക്കേണ്ടതോ നാണിക്കേണ്ടതോ ആയൊരു കാര്യമാണെന്ന ധാരണ വളരാതിരിക്കാന്‍ ഇതു സഹായിക്കും. കുളിപ്പിക്കുമ്പോഴോ വസ്ത്രം അണിയിക്കുമ്പോഴോ മൂത്രമൊഴിപ്പിക്കുമ്പോഴോ പാവകള്‍ വെച്ചു കളിക്കുമ്പോഴോ ഒക്കെ ഇതു ചെയ്യാം. അതതു പ്രദേശങ്ങളിലെ നാടന്‍ പ്രയോഗങ്ങളോടൊപ്പം ലിംഗം, വൃഷണം, യോനി എന്നിങ്ങനെയുള്ള “അച്ചടി മലയാള”വാക്കുകളും പരിചയപ്പെടുത്തുക. ഡോക്ടര്‍മാരോടോ കൌണ്‍സലര്‍മാരോടോ ഒക്കെ സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ ഇതവരെ പ്രാപ്തരാക്കും.
സമ്പൂര്‍ണ്ണ സാക്ഷരതയുള്ള, സമസ്ത മേഖലകളിലും കേമത്തം കരസ്ഥമാക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന മലയാളിക്കു പക്ഷേ മറ്റൊരു മുഖം കൂടിയുണ്ട്. പല തട്ടിപ്പുകളിലും നാം മുന്‍പിന്‍നോക്കാതെ തലവെച്ചുകൊടുക്കാറുണ്ട്. മണി ചെയിനും ആടുതേക്കുമാഞ്ചിയവും തൊട്ട് ടോട്ടല്‍ ഫോര്‍ യൂവും നൈജീരിയാക്കാരുടെ ഓണ്‍ലൈന്‍ കൗശലങ്ങളും വരെയുള്ള ഒട്ടനേകം തരം തട്ടിപ്പുകള്‍ക്ക് മലയാളി ഏറെ ഇരയായിക്കഴിഞ്ഞിട്ടുണ്ട്.
ഫോണുകള്‍, ടാബുകള്‍, ലാപ്ടോപ്പുകള്, ഡെസ്ക്ടോപ്പുകള്‍, ടെലിവിഷന്‍ എന്നിങ്ങനെ നാനാതരം സ്ക്രീനുകള്‍ കുട്ടികള്‍ക്കിന്നു ലഭ്യമായുണ്ട്. അവയിലൊക്കെ കണ്ടുകൂട്ടുന്ന രംഗങ്ങള്‍ അവരെ നല്ലതും മോശവുമായ രീതിയില്‍ സ്വാധീനിക്കുന്നുമുണ്ട്. അക്കങ്ങളും അക്ഷരങ്ങളും പഠിക്കുവാന്‍തൊട്ട്, മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കാന്‍ വരെ അവ സഹായകമാണ്. കുട്ടികള്‍ സ്ക്രീനുകള്‍ക്കൊപ്പം ഒട്ടേറെ സമയം ചെലവിടുന്നുണ്ട് എന്നതിനാല്‍ അവര്‍ക്കു ലോകത്തെ പരിചയപ്പെടുത്താനും അവരെ സ്വാധീനിക്കാനും മാതാപിതാക്കളേക്കാളും അദ്ധ്യാപകരേക്കാളും അവസരം ഇപ്പോള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്കു കിട്ടുന്നുണ്ട്. സിനിമയും സീരിയലുമൊക്കെ പല നല്ല കാര്യങ്ങളും കുട്ടികളെ മനസ്സിലാക്കിക്കുന്നുണ്ട് — നമ്മില്‍നിന്നു വ്യത്യസ്തരായ അനേകതരം ആളുകള്‍ ലോകത്തുണ്ട്, മുതിര്‍ന്നവരെ ബഹുമാനിക്കണം എന്നൊക്കെയുള്ള ഉള്‍ക്കാഴ്ചകള്‍ ഉദാഹരണമാണ്.
ദൃശ്യമാദ്ധ്യമങ്ങള്‍ക്കു പല ദൂഷ്യഫലങ്ങളും ഉണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അമിതവണ്ണം, വിഷാദം, ആത്മഹത്യാപ്രവണത, ലഹരിയുപയോഗം, ലൈംഗിക പരീക്ഷണങ്ങള്‍, പഠനത്തില്‍ പിന്നാക്കമാകല്‍ എന്നിവയാണ് അതില്‍ പ്രധാനം. അക്കൂട്ടത്തില്‍ കുടുബങ്ങളുടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു പ്രശ്നമാണ് ദൃശ്യമാദ്ധ്യമങ്ങള്‍ ഉളവാക്കുന്ന അക്രമാസക്തത. സീരിയലുകള്‍, കാര്ട്ടൂണുകള്, സിനിമകള്‍, മ്യൂസിക് വീഡിയോകള്‍, ഗെയിമുകള്‍, സാമൂഹ്യ മാദ്ധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയില്‍ അക്രമദൃശ്യങ്ങള്‍ സര്‍വസാധാരണമാണ്. അവ കുഞ്ഞുമനസ്സുകളില്‍ പല ദുസ്സ്വാധീനങ്ങളും ചെലുത്തുന്നുമുണ്ട്.
വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കുകയും ശാസ്ത്രം ഏറെ വികസിക്കുകയും വിജ്ഞാനത്തിന്റെ അനന്തശേഖരങ്ങള്‍ ഓണ്‍ലൈനില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാവുകയും ചെയ്യുന്ന ഒരു കാലത്ത്, വര്‍ഗീയത പോലുള്ള പിന്തിരിപ്പനും അപകടകരവുമായ ചിന്താരീതികള്‍ ദുര്‍ബലമാകുമെന്നു പലരും പ്രതീക്ഷിച്ചിട്ടുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. സോഷ്യല്‍മീഡിയയിലെ കമന്റുകള്‍ തൊട്ട് ഇലക്ഷന് റിസല്‍റ്റുകള്‍ വരെ വെളിപ്പെടുത്തുന്നത് വര്‍ഗീയ മനസ്ഥിതിക്ക് ഇന്നും ഏറെപ്പേരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ്. എന്തുകൊണ്ട് ആളുകള്‍ വര്‍ഗീയ ചിന്താഗതി സ്വീകരിക്കുന്നു എന്നൊന്നു പരിശോധിക്കാം. വര്‍ഗീയതയുടെ നിര്‍വചനം പരിചയപ്പെടുകയാകാം ആദ്യം.
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര് ആധ...
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
കുട്ടികളുടെ വളര്‍ച്ചക്ക് ശാരീരികം, ബൌദ്ധികം, സാമൂഹികം എന്നിങ്ങനെ മൂന്നു തലങ്ങളുണ്ട്. ബൌദ്ധികവളര്‍ച്ച എന്ന പദം സൂചിപ്പിക്കുന്നത് ശ്രദ്ധ, ഓര്മ, ഭാഷ, ചിന്ത, യുക്തി, അക്ഷരജ്ഞാനം, സര്‍ഗാത്മകത തുടങ്ങിയ കഴി...
പ്രധാനമായും തന്റെയതേ ലിംഗത്തില്‍ പെട്ടവരോട് വൈകാരിക ആകര്‍ഷണവും ലൈംഗികാഭിമുഖ്യവും തോന്നുന്നതിനെയാണ് സ്വവര്‍ഗാനുരാഗം എന്നു വിളിക്കുന്നത്. സ്വവര്‍ഗാനുരാഗം അസാധാരണമല്ലെങ്കിലും അതിനെക്കുറിച്ച് വളരെയ...