“ഏയ്‌, തന്‍റെ കൂടെയിരിക്കുന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്.”

“പക്ഷേ പിക്നിക് മൂന്നാം ദിവസമായിട്ടും എന്‍റെയൊപ്പം നീ ഇതുവരെ പത്തുമിനിട്ടു പോലും സ്പെന്‍ഡ് ചെയ്തില്ലല്ലോ!”

“അതുപിന്നെ... ഈ പിക്നിക്കിന് ഞാന്‍ വന്നതുതന്നെ അവള്‍ ക്ഷണിച്ചിട്ടല്ലേ?”

..........................................

ഒരാൾക്ക് തന്നോടുള്ള താൽപ്പര്യം പൂർണ്ണമായും നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഏറ്റവും മിനിമം എത്രത്തോളം ശ്രദ്ധയും സ്നേഹവും പ്രോത്സാഹനവും കൊടുക്കണമോ, അത്രമാത്രം അളന്നുകൊടുക്കുന്ന ഒരു പറ്റിക്കൽരീതിയെയാണ് “അവസരസ്നേഹം (breadcrumbing)” എന്നു വിളിക്കുന്നത്. സ്വന്തം വീട്ടിലേക്കുള്ള വഴി മറക്കാതിരിക്കാൻ അവിടെ റൊട്ടിക്കഷ്ണങ്ങൾ വിതറാറുണ്ടായിരുന്ന രണ്ടു കുട്ടികളെക്കുറിച്ചുള്ള ഒരു കഥയിൽ നിന്നാണ് breadcrumbing എന്ന പേരു വന്നത്. തന്നിലേക്കുള്ള വഴി മറന്നുപോകാതിരിക്കാനായി ഇടയ്ക്കിടെ ലേശസ്നേഹത്തിന്‍റെ റൊട്ടിക്കഷ്ണങ്ങൾ വിതറുകയാണല്ലോ, ഇവിടെയും. പ്രണയബന്ധങ്ങളിലാണ് ഇതേറ്റവും സാധാരണം. എങ്കിലും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഒക്കെ ഇടയിലും ഈ പ്രവണത കാണപ്പെടാം.

ഇത്തരക്കാരുടെ ചില രീതികള്‍

അവസരസ്നേഹത്തിനൊപ്പം മറ്റു ടോക്സിക് പെരുമാറ്റങ്ങളും ഇവര്‍ കാണിക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്, സ്വന്തം മാനസികാരോഗ്യത്തെപ്പറ്റി പങ്കാളിയ്ക്കു കരുതിക്കൂട്ടി സന്ദേഹങ്ങള്‍ ജനിപ്പിക്കുന്ന “ഗ്യാസ്സ്ലൈറ്റിംഗ്”. അതിന്‍റെ മുഖ്യലക്ഷണങ്ങള്‍ ഇവയാണ്:

ഇതൊക്കെ ഉളവാക്കുന്ന ദൂഷ്യങ്ങള്‍

ഇത്തരം പെരുമാറ്റങ്ങള്‍ പങ്കാളിയില്‍ ഉത്കണ്ഠ, ബന്ധത്തിൽ താന്‍ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ, പറ്റിക്കപ്പെടുന്നല്ലോ എന്ന ജാള്യത, സ്വയംമതിപ്പു കുറയുക, വൈകാരികമായ ശൂന്യത എന്നിവ സൃഷ്ടിക്കാം. ഇടയ്ക്ക് എപ്പോഴെങ്കിലും ഇട്ടുതരുന്ന സ്നേഹത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ മോഹിച്ച് അവര്‍ അവസരസ്നേഹിയായ വ്യക്തിക്ക് വൈകാരികമായി അടിമപ്പെടാം. തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ ഏറെ സമയവും പരിശ്രമവും വൈകാരിക ഊർജ്ജവും പാഴാകുന്നത് ആത്മവിശ്വാസം തകർക്കുകയും ഹതാശയ്ക്കു വഴിവെക്കുകയും ചെയ്യാം.

എന്തുകൊണ്ടിങ്ങനെ?

ആളുകൾ ഇത്തരത്തില്‍ പെരുമാറുന്നതിനു പല കാരണങ്ങളുണ്ട്:

എങ്ങിനെ നേരിടാം

(2025 ഏപ്രില്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.