Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

De Addiction Center

C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
www.deaddiction.co

Our Numbers

Enquiry:
0481 2721797
De Addiction Helpline:
96331 00011
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

De Addiction Center

C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
Helpline: 96331 00011
www.deaddiction.co

Psychosis Care Print E-mail
Share

ശത്രുക്കള്‍ പിന്തുടരുന്നുണ്ടെന്ന അകാരണമായ ഭയം, ഭാര്യയെയോ ഭര്‍ത്താവിനെയോ കുറിച്ചുള്ള അസ്ഥാനത്തുള്ള സംശയങ്ങള്‍, അശരീരികള്‍ കേള്‍ക്കാന്‍ തുടങ്ങുക മുതലായവ വിവിധ സൈക്കോട്ടിക് അസുഖങ്ങളുടെ (Psychotic Disorders) ലക്ഷണങ്ങളാവാം. ഇവക്കു പുറമെ തനിക്ക് അമാനുഷികകഴിവുകളുണ്ടെന്ന ധാരണ, ആളുകളെല്ലാം എപ്പോഴും തന്നെ ശ്രദ്ധിക്കുകയാണെന്നും തന്നെക്കുറിച്ച് സംസാരിക്കുകയാണെന്നുമുള്ള സംശയം, തന്റെ വിചാരങ്ങള്‍ മറ്റുള്ളവര്‍ വായിച്ചെടുക്കുന്നുണ്ടെന്ന ചിന്ത, തനിയെയുള്ള സംസാരവും പിറുപിറുപ്പും, പരസ്പരബന്ധമില്ലാത്ത സംസാരങ്ങള്‍ എന്നീ ബുദ്ധിമുട്ടുകളും സ്കിസോഫ്രീനിയയോ (Schizophrenia), ഡെലൂഷനല്‍ ഡിസോര്‍ഡറോ (Delusional Disorder) പോലുള്ള സൈക്കോട്ടിക് അസുഖങ്ങളുടെ ലക്ഷണങ്ങളാവാം. അസുഖലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോഴേ ചികിത്സ ആരംഭിച്ചില്ലെങ്കില്‍ ഒരു പക്ഷേ ഈ അസുഖങ്ങള്‍ പിന്നീട് പൂര്‍ണമായി സുഖപ്പെട്ടില്ല എന്നു വരാം. അതുകൊണ്ടു തന്നെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് കഴിയുന്നത്ര നേരത്തേ വിദഗ്ദ്ധസഹായം ലഭ്യമാക്കേണ്ടതാണ്.

സ്കിസോഫ്രീനിയ (Schizophrenia) പോലുള്ള സൈക്കോട്ടിക് അസുഖങ്ങള്‍ക്കുള്ള വിശദമായ പരിശോധനകളും കൌണ്‍സലിങ്ങുകളും മരുന്നുകളും കുടുംബാംഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാണ്. പഴകിയ രോഗങ്ങളുള്ളവര്‍ക്ക് പുനരധിവാസത്തിനുള്ള (Rehabilitation) സഹായനിര്‍ദ്ദേശങ്ങളും ഞങ്ങള്‍ നല്‍കിവരുന്നു.

അപസ്മാരത്തിന്റെയോ മറ്റ് ശാരീരിക അസുഖങ്ങളുടെയോ ഭാഗമായി സൈക്കോട്ടിക് അസുഖങ്ങള്‍ വന്നവര്‍ക്ക് ഫിസിഷ്യന്‍സിന്റെയും ന്യൂറോളജിസ്റ്റിന്റെയും മറ്റ് സ്പെഷ്യലിസ്റ്റുകളുടെയും സേവനങ്ങള്‍ ലഭ്യമാണ്.  ആവശ്യമുള്ള രോഗികള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പിരിച്വല്‍ കൌണ്‍സിലര്‍ എന്നിവരുടെ സഹായങ്ങളും ലഭ്യമാണ്.
Image courtesy: www.sciencedaily.com