Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

Our Numbers

Enquiry:
0481 2721797
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

Mood Clinic Print E-mail
Share

അകാരണമായ നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഉത്സാഹക്കുറവ്, ആത്മഹത്യാപ്രവണത തുടങ്ങിയവ വിഷാദരോഗങ്ങളുടെ (Depressive Disorders) ലക്ഷണങ്ങളാവാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോ, അമിതമായ മറവി, ക്ഷീണം, ഉത്ക്കണ്ഠ, മാനസിക പിരിമുറുക്കം, മുന്‍കോപം, ശക്തിയായ നെഞ്ചിടിപ്പ്, മാനസികസമ്മര്‍ദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകളോ ഉള്ളവര്‍ക്ക് ഡിപ്രഷന്‍ (Depression), ഡിസ്തൈമിയ (Dysthymia) തുടങ്ങിയ അസുഖങ്ങളുണ്ടോ എന്നറിയാനുള്ള പരിശോധനകള്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാണ്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് പ്രസക്തമായ കൌണ്‍സലിങ്ങുകളും, കൂടുതല്‍ ബുദ്ധിമുട്ടുകളുള്ളവര്‍ക്ക്  ആവശ്യമായ സൈക്കോതെറാപ്പികളും മരുന്നുകളും ലഭ്യമാണ്. ഇതു കൂടാതെ ബൈപോളാര്‍ ഡിസോര്‍ഡറിന്റെ (Bipolar Disorder) ചികിത്സയും കുടുംബാംഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവിടെ ലഭ്യമാണ്.

തൈറോയ്ഡ് രോഗങ്ങളുടെയോ മറ്റ് ശാരീരിക അസുഖങ്ങളുടെയോ ഭാഗമായി വിഷാദരോഗങ്ങള്‍ വന്നവര്‍ക്ക് ഫിസിഷ്യന്‍സിന്റെയും എന്റോക്രൈനോളജിസ്റ്റിന്റെയും മറ്റ് സ്പെഷ്യലിസ്റ്റുകളുടെയും സേവനങ്ങള്‍ ലഭ്യമാണ്.  ആവശ്യമുള്ള രോഗികള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പിരിച്വല്‍ കൌണ്‍സിലര്‍ എന്നിവരുടെ സഹായങ്ങളും ലഭ്യമാണ്.
Image courtesy: www.guardian.co.uk