Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

Our Numbers

Enquiry:
0481 2721797
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

Child Guidance Print E-mail
Share

കുട്ടികളിലും കൌമാരപ്രായക്കാരിലുമുള്ള വിവിധ മാനസികപ്രശ്നങ്ങള്‍ക്കുള്ള വിശദമായ പരിശോധനകളും ചികിത്സകളും ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാണ്.

പഠനത്തിലുള്ള താല്‍പര്യക്കുറവ്, അമിതമായ വികൃതി, അകാരണമായ പേടികള്‍, വിഷാദം, അമിത ഉത്ക്കണ്ഠ, ഉറക്കക്കുറവ്, പഠനത്തില്‍ ഏകാഗ്രത കിട്ടാതെ വരിക, മദ്യത്തിന്റെയോ പാന്‍മസാലയുടെയോ ഉപയോഗം, തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ഞങ്ങള്‍ കൌണ്‍സലിങ്ങുകളും മറ്റ് സൈക്കോതെറാപ്പികളും ചെയ്തുവരുന്നു.

ഓട്ടിസം (autism), ADHD (Attention Deficit Hyperactivity Disorder), ബുദ്ധിമാന്ദ്യം (mental retardation), വിഷാദരോഗം (depression), കണ്ടക്റ്റ് ഡിസോര്‍ഡര്‍ (conduct disorder) തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാണ്. അത്യാവശ്യമുള്ള മരുന്നുകള്‍ മാത്രം, അതും കഴിയുന്നത്ര കുറഞ്ഞ അളവില്‍, ഉപയോഗിക്കുകയും, കൌണ്‍സലിങ്ങുകള്‍ക്കും സൈക്കോതെറാപ്പികള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയുമാണ് ഞങ്ങളുടെ രീതി.

ശാരീരിക അസുഖങ്ങളുടെ ഭാഗമായി പെരുമാറ്റവൈകല്യങ്ങള്‍ വന്ന കുട്ടികള്‍ക്ക് ഞങ്ങളുടെ പിഡിയാട്രീഷ്യന്‍സിന്റെ സേവനങ്ങള്‍ ലഭ്യമാണ്.  ആവശ്യമുള്ള രോഗികള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പിരിച്വല്‍ കൌണ്‍സിലര്‍ എന്നിവരുടെ സഹായങ്ങളും ലഭ്യമാണ്.
Image Courtesy: www.istockphoto.com