അതിബുദ്ധിയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍

അതിബുദ്ധിയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍

ബഹുമാനപ്പെട്ട ഡോക്ടര്‍,

ഞാന്‍ ഇരുപതുവര്‍ഷത്തിലധികമായി അദ്ധ്യാപകജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്‍റെ ഒരു നിരീക്ഷണം പങ്കുവെക്കാനും ഇതേപ്പറ്റി താങ്കളുടെ അഭിപ്രായമറിയാനും ആഗ്രഹിക്കുന്നു. വികൃതികളും അനുസരണയില്ലാത്തവരും ദുശ്ശീലക്കാരുമായ വിദ്യാര്‍ത്ഥികളെ എന്നെപ്പോലുള്ള അദ്ധ്യാപകര്‍ ഒരുപാടു കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത്തരക്കാര്‍ക്കിടയില്‍ രണ്ടുമൂന്നു വര്‍ഷത്തിലൊരിക്കലെങ്കിലും എനിക്ക് ഏറെ ബുദ്ധിശക്തിയുള്ള ചില കുട്ടികളെ കാണാന്‍കിട്ടാറുണ്ട്. ചില വിഷയങ്ങളിലോ അല്ലെങ്കില്‍ പാഠ്യേതരകാര്യങ്ങളിലോ ആശ്ചര്യജനകമായ അവഗാഹം ഇവര്‍ക്കു കാണാം. അത്തരം കാര്യങ്ങളെപ്പറ്റി ഏറെ പക്വതയോടും വാഗ്ചാതുര്യത്തോടും ഉള്‍ക്കാഴ്ചയോടും കൂടി അവര്‍ സംസാരിക്കുകയും ചെയ്യും. ക്ലാസിനിടയിലും ഞങ്ങള്‍ പോലും പ്രതീക്ഷിക്കാത്തത്ര സങ്കീര്‍ണമായ സംശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കും. എന്നാല്‍ പരീക്ഷയുടെ മാര്‍ക്കു വരുമ്പോള്‍ തീരെക്കുറവ്. കൂട്ടുകെട്ടോ ക്ലാസിലെ ഏറ്റവും മണ്ടന്മാരും മടിയന്മാരുമായ കുട്ടികളോടും. എന്തുകൊണ്ടാവും ഇങ്ങിനെ സംഭവിക്കുന്നത്? ഇത്തരം കുട്ടികളെ ചെറിയ ക്ലാസുകളിലേ തിരിച്ചറിയാനും നേര്‍വഴിക്കു നടത്താനും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും എന്തുചെയ്യാനാവും?

- സെയ്ദുമുഹമ്മദ്‌, വടകര.

Continue reading
  4411 Hits
  0 Comments

ഒഴിഞ്ഞ കൂടുകളിലെ വ്യഥകള്‍

ഒഴിഞ്ഞ കൂടുകളിലെ വ്യഥകള്‍

ബഹുമാനപ്പെട്ട ഡോക്ടര്‍,

എനിക്ക് അറുപതു വയസ്സുണ്ട്. വീട്ടില്‍ ഞാനും ഭാര്യയും ഇളയ മകനും മാത്രമാണുള്ളത്. മൂത്ത മകന്‍ ഒരാളുള്ളത് വര്‍ഷങ്ങളായി വിദേശത്താണ്. കൂടെയുള്ള മകനും ഇപ്പോള്‍ ഉപരിപഠനത്തിനായി ഉത്തരേന്ത്യയിലേക്കു പോവാനുള്ള തയ്യാറെടുപ്പിലാണ്. മിക്കവാറും അടുത്ത മാസം പോവും. എനിക്കു പക്ഷേ ഇത് തീരെ ഉള്‍ക്കൊള്ളാനാവുന്നില്ല. വീട്ടില്‍ ഞാനും ഭാര്യയും മാത്രമായിപ്പോവുന്നതിനെപ്പറ്റി ഏറെ ഭയപ്പാടു തോന്നുന്നു. കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുദിവസം പോലും മക്കളിലൊരാളെങ്കിലും കൂടെയില്ലാതെ ഞങ്ങള്‍ ഈ വീട്ടില്‍ ഉറങ്ങിയിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും മാത്രമായി എങ്ങനെ സമയം മുന്നോട്ടുനീക്കും? മക്കളാരും ഇല്ലാത്ത വീട്ടിലെ ശൂന്യതയെ എങ്ങിനെ നേരിടും? ഇതൊക്കെ ആലോചിച്ച് ഈയിടെ ഭയങ്കര മനോവിഷമമാണ്. ഒന്നിനും ഒരുന്മേഷവും തോന്നുന്നില്ല. ഈ ഒരവസ്ഥയെ മറികടക്കാന്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

- ജനാര്‍ദ്ദനക്കൈമള്‍, ആറ്റിങ്ങല്‍.

Continue reading
  4119 Hits
  0 Comments

കൌമാരക്കാരുടെ സന്ദേഹങ്ങള്‍

കൌമാരക്കാരുടെ സന്ദേഹങ്ങള്‍

കൌമാരം ശാരീരികവും മാനസികവുമായ നാനാവിധ പരിവര്‍ത്തനങ്ങളുടെ പ്രായമാണ്. മസ്തിഷ്ക്കവളര്‍ച്ചയിലും വ്യക്തിത്വരൂപീകരണത്തിലുമൊക്കെ ഏറെ പ്രസക്തിയുള്ള ഒരു കാലവുമാണത്. “ന്യൂജെന്‍” കൌമാരക്കാരെ അലട്ടുന്നതായി പൊതുവെ കണ്ടുവരാറുള്ള പത്തു സംശയങ്ങളും അവക്കുള്ള നിവാരണങ്ങളും ഇതാ:

Continue reading
  5870 Hits
  0 Comments

ഓര്‍മകളുണ്ടായിരിക്കണം

ഓര്‍മകളുണ്ടായിരിക്കണം

“പ്രിയപ്പെട്ട ഡോക്ടര്‍ അറിയുന്നതിന്,

എനിക്ക് ഇരുപത്തിയെട്ട് വയസ്സുണ്ട്. ഞങ്ങള്‍ മൂന്ന് ആണ്മക്കളാണ്. ഞാന്‍ ഏറ്റവും ഇളയതാണ്. അച്ഛന് ഇപ്പോള്‍ അറുപത്തിമൂന്നു വയസ്സുണ്ട്. ഒരു അഞ്ചാറു വര്‍ഷം മുമ്പ് അച്ഛന്‍ കുറേശ്ശെ ഓര്‍മക്കുറവു കാണിക്കാന്‍ തുടങ്ങിയിരുന്നു. ഭക്ഷണം കഴിച്ചിട്ട് അതു മറന്നുപോയി വീണ്ടും ഭക്ഷണം ചോദിക്കുക, സാധനങ്ങള്‍ എവിടെയാണ് വെച്ചത് എന്നത് ഓര്‍മയില്‍നിന്ന് വിട്ടുപോവുക, അകന്ന ബന്ധുക്കള്‍ വല്ലവരും വീട്ടില്‍ വന്നാല്‍ അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടു നേരിടുക എന്നൊക്കെയാണ് ആദ്യം കണ്ട ലക്ഷണങ്ങള്‍. പിന്നെപ്പിന്നെ സ്വന്തമായി കുളിക്കാനും പല്ലുതേക്കാനും ആഹാരം കഴിക്കാനും ഒന്നും കഴിയാതായി. (ശരിക്കും “തന്‍മാത്ര” സിനിമയിലേതു പോലെതന്നെ.) പ്രശ്നങ്ങള്‍ തുടങ്ങി ഒരു രണ്ടു വര്‍ഷമായപ്പോള്‍ ഞങ്ങള്‍ ഇവിടെയടുത്ത്‌ ഒരു ഡോക്ടറെ കാണിച്ചിരുന്നു. അല്‍ഷീമേഴ്സ് ഡെമന്‍ഷ്യ എന്ന രോഗമാണെന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്. രോഗത്തെ മുഴുവനായി സുഖപ്പെടുത്താനാവുന്ന ചികിത്സകളൊന്നും കണ്ടുപിടിച്ചിട്ടില്ല എന്നും പറഞ്ഞു. അച്ഛന്‍റെ അച്ഛനും ഇതേ രോഗം ഉണ്ടായിരുന്നു എന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നു. ഇത് പാരമ്പര്യമായി വരുന്ന ഒരു രോഗമാണോ? എനിക്കോ ചേട്ടന്മാര്‍ക്കോ ഈയസുഖം വന്നേക്കുമോ? സര്‍വോപരി, അങ്ങിനെ വരാതിരിക്കാന്‍ ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?”

- മാത്യു ജോണ്‍, ഏറ്റുമാനൂര്‍

Continue reading
  3917 Hits
  0 Comments

കുഞ്ഞുസോദരരുടെ യുദ്ധങ്ങള്‍

കുഞ്ഞുസോദരരുടെ യുദ്ധങ്ങള്‍

“ബഹുമാനപ്പെട്ട ഡോക്ടര്‍ക്ക്,

ഞാന്‍ ഒരു വീട്ടമ്മയാണ്. ഭര്‍ത്താവ്‌ ഒരു വിദേശരാജ്യത്താണ്. പത്തും എട്ടും വയസ്സുവീതമുള്ള ആണ്‍കുട്ടികള്‍ തമ്മില്‍ വീട്ടില്‍ വഴക്കൊഴിഞ്ഞ നേരമില്ല എന്നതാണ് ഞാന്‍ നേരിടുന്ന പ്രശ്നം. അനിയന്‍ ജനിച്ചതില്‍പ്പിന്നെ അച്ഛനമ്മമാര്‍ തന്നെ ഗൌനിക്കുന്നേയില്ലെന്നാണ് ചേട്ടന്‍റെ പരാതി. കൂടുതല്‍ വലിപ്പവും വായുസഞ്ചാരവുമുള്ള മുറി തനിക്കുമുമ്പേ ജനിച്ച് ചേട്ടന്‍ കൈവശപ്പെടുത്തി എന്നാണ് അനിയന്‍റെ ആരോപണം. ആദ്യത്തെ ദോശ ആര്‍ക്കു കിട്ടണം, ആരുടെ ഇഷ്ടചാനല്‍ വെക്കണം എന്നിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ രണ്ടുപേരും തമ്മില്‍ അടിയും ഇടിയും കൊലവിളിയും ഒക്കെയാണ്. എനിക്ക് ആകെ സമനില തെറ്റാന്‍ തുടങ്ങുന്നതായി തോന്നുന്നു. ഇവര്‍ ഇങ്ങനെയായിപ്പോവാന്‍ എന്താവും കാരണം? ഇവരുടെ ഈ പോരുകള്‍ ഒന്നു നിന്നുകിട്ടാന്‍ ഞാന്‍ എന്താണു ചെയ്യേണ്ടത്?“

- ശാലിനി, നീലേശ്വരം.

Continue reading
  3719 Hits
  0 Comments

ഫേസ്ബുക്ക് അടച്ചുവെക്കാനാവാത്തവര്‍

ഫേസ്ബുക്ക് അടച്ചുവെക്കാനാവാത്തവര്‍

“പ്രിയ ഡോക്ടര്‍, ഞാന്‍ ഇരുപത്തിയാറു വയസ്സുള്ള ഒരു യുവാവാണ്. ഒരു ഐ.ടി.കമ്പനിയില്‍ ജോലിചെയ്യുന്നു. ഫേസ്ബുക്ക്നോട്ടം നിയന്ത്രിക്കാനാവുന്നില്ല എന്നതാണ് എന്‍റെ പ്രശ്നം. അഞ്ചുമിനിട്ടില്‍ ഒരിക്കലെങ്കിലും ഫോണ്‍ എടുത്ത് ഫേസ്ബുക്ക് ഒന്നു നോക്കിയില്ലെങ്കില്‍ ഭയങ്കര വേവലാതിയാണ്. മറ്റൊന്നിനും എനിക്ക് സമയംകിട്ടാതായിരിക്കുന്നു. വേറൊരു കാര്യവും ചെയ്യാന്‍ ശ്രദ്ധ കിട്ടാതായിരിക്കുന്നു. ഉറങ്ങാന്‍ കണ്ണടക്കുംമുമ്പ് എന്‍റെ ന്യൂസ്ഫീഡ് ഒരാവര്‍ത്തികൂടി നോക്കും. ഉണര്‍ന്നാല്‍ ഏറ്റവുമാദ്യം ചെയ്യുന്നത് രാത്രിയില്‍ എത്ര ലൈക്കുകള്‍ കിട്ടി, എന്തൊക്കെ കമന്‍റുകള്‍ വന്നു എന്നൊക്കെ പരിശോധിക്കുകയാണ്. ജോലി ചെയ്യുമ്പോഴും കുടുംബത്തോടൊത്ത് ഇരിക്കുമ്പോഴുമൊക്കെ എഫ്ബിയിലെന്താവും നടക്കുന്നുണ്ടാവുക എന്ന ആധിയും ആകെ ഒരസ്വസ്ഥതയുമാണ്. വേറൊരുകാര്യം ചെയ്യുന്നതിലും യാതൊരുത്സാഹവും തോന്നാതായിരിക്കുന്നു. എങ്ങിനെയെങ്കിലും എന്നെ ഇതില്‍ നിന്നൊന്നു രക്ഷപ്പെടുത്തിത്തരണം.”

- ആനന്ദ്, കാക്കനാട്.

Continue reading
  3731 Hits
  0 Comments

വിദ്യാര്‍ത്ഥികളറിയേണ്ട 12 മനശ്ശാസ്ത്രവിദ്യകള്‍

വിദ്യാര്‍ത്ഥികളറിയേണ്ട 12 മനശ്ശാസ്ത്രവിദ്യകള്‍

പഠനഭാരമോ അദ്ധ്യാപകരുടെയോ മാതാപിതാക്കളുടെയോ അമിതപ്രതീക്ഷകളോ മാനസികസമ്മര്‍ദ്ദമുളവാക്കാതെയും, ബാല്യകൌമാരവിഹ്വലതകള്‍ ലഹരിയുപയോഗമോ മാനസികപ്രശ്നങ്ങളോ ആയി വളരാതെയുമൊക്കെ വിദ്യാര്‍ത്ഥികളെ കാക്കാനുതകുന്ന 12 വിദ്യകള്‍ -

Continue reading
  6104 Hits
  0 Comments

മനസ്സ് കിടപ്പറയിലെ വില്ലനാവുമ്പോള്‍

മനസ്സ് കിടപ്പറയിലെ വില്ലനാവുമ്പോള്‍

പഴയൊരു കാമ്പസ്ത്തമാശയുണ്ട് — ഹൈസ്കൂള്‍ക്ലാസില്‍ ഒരദ്ധ്യാപകന്‍ “ഏതാണ് ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ വസ്തു?” എന്നു ചോദിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഉടനടിയുത്തരം കൊടുത്തു: “പുരുഷലിംഗം!” അദ്ധ്യാപകനും സഹപാഠികളും അന്തിച്ചുനില്‍ക്കുമ്പോള്‍ വിശദീകരണവും വന്നു: “വെറും ആലോചനകൊണ്ടു മാത്രം ഉയര്‍ത്തിയെടുക്കാവുന്ന മറ്റേതൊരു വസ്തുവാണ് ലോകത്തുള്ളത്?!”

ലൈംഗികാവയവങ്ങള്‍ക്കു മേല്‍ മനസ്സിനുള്ള സ്വാധീനശക്തിയെപ്പറ്റി കഥാനായകനുണ്ടായിരുന്ന ഈയൊരു ഉള്‍ക്കാഴ്ച പക്ഷേ നമ്മുടെ നാട്ടില്‍ പലര്‍ക്കും ലവലേശമില്ല. ലൈംഗികപ്രശ്നങ്ങള്‍ വല്ലതും തലപൊക്കുമ്പോള്‍ അതില്‍ മാനസികഘടകങ്ങള്‍ക്കും പങ്കുണ്ടാവാമെന്നും അവയെ തിരിച്ചറിഞ്ഞു പരിഹരിച്ചെങ്കിലേ പ്രശ്നമുക്തി കിട്ടൂവെന്നും ഒക്കെയുള്ള തിരിച്ചറിവുകളുടെ അഭാവം ഏറെയാളുകളെ മാര്‍ക്കറ്റില്‍ സുലഭമായ “എല്ലാ ലൈംഗികപ്രശ്നങ്ങള്‍ക്കും ശാശ്വതപരിഹാരം” എന്നവകാശപ്പെടുന്ന തരം ഉല്‍പന്നങ്ങള്‍ വന്‍വിലക്കു വാങ്ങി സ്വയംചികിത്സ നടത്തി പരാജയപ്പെടുന്നതിലേക്കു നയിക്കുന്നുണ്ട്.

Continue reading
  6993 Hits
  0 Comments

ഗര്‍ഭസ്ഥശിശുക്കളുടെ മനശ്ശാസ്ത്രം

ഗര്‍ഭസ്ഥശിശുക്കളുടെ മനശ്ശാസ്ത്രം

ഗര്‍ഭാശയത്തിനുള്ളില്‍ നടക്കുന്നത് കുട്ടിയുടെ ശാരീരികവളര്‍ച്ച മാത്രമല്ല, മനോവികാസം കൂടിയാണ്. അറിവുനേടാനും കാര്യങ്ങളോര്‍ത്തുവെക്കാനും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനുമൊക്കെയുള്ള കഴിവുകള്‍ ഗര്‍ഭാവസ്ഥയിലേ രൂപംകൊള്ളുന്നു എന്ന് അടുത്തകാലത്തു വികസിച്ചുവന്ന ഭ്രൂണമനശ്ശാസ്ത്രം (Fetal psychology) എന്ന ശാസ്ത്രശാഖ പറയുന്നു. ഗര്‍ഭസ്ഥശിശുക്കള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ചുമ്മാ വളര്‍ന്നുകൊണ്ടിരിക്കുകയല്ല, മറിച്ച് ചുറ്റുപാടുകളെ ശ്രദ്ധിക്കുകയും അവയോട് ഇടപെടുകയും പ്രതികരിക്കുകയുമൊക്കെച്ചെയ്യുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്ക് കുട്ടിയുടെ മാനസികവളര്‍ച്ചയില്‍ ശാശ്വതമായ സ്വാധീനങ്ങള്‍ ചെലുത്താനാവുന്നുമുണ്ട്. ഇതിന്‍റെയൊക്കെയര്‍ത്ഥം “കുഞ്ഞിനെ നോട്ടം” തുടങ്ങേണ്ടത് ജനനശേഷമല്ല, മറിച്ച് സങ്കീര്‍ണമായ രീതികളില്‍ അതിന്‍റെ ശരീരവും മനസ്സും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭകാലത്തു തന്നെയാണ് എന്നാണ്.

Continue reading
  5602 Hits
  0 Comments

പിടിവാശിക്കുട്ടികളെ നേരെയാക്കാം

പിടിവാശിക്കുട്ടികളെ നേരെയാക്കാം

ഷോപ്പിംഗ്‌സെന്‍ററിലോ പള്ളിയിലോ കല്ല്യാണഹാളിലോ പൊടുന്നനെയൊരു പിഞ്ചുകുട്ടി അലറിച്ചീറിക്കരയാനും സാധനങ്ങള്‍ നാലുപാടും വലിച്ചെറിയാനും തറയില്‍ക്കിടന്നുരുളാനുമൊക്കെത്തുടങ്ങുന്നു. കൂടെയുള്ള അമ്മയോ അച്ഛനോ ജാള്യതയും സങ്കടവും ദേഷ്യവുമൊക്കെയടക്കാന്‍ പെടാപ്പാടുപെട്ട് എങ്ങനെയിതില്‍നിന്നൊന്നു രക്ഷപ്പെടുമെന്നറിയാതെ ആകെക്കുഴഞ്ഞുനില്‍ക്കുന്നു — നമുക്കൊക്കെ ഏറെപ്പരിചിതമാണ് ഇത്തരം രംഗങ്ങള്‍. വാശിവഴക്കുകള്‍ (temper tantrums) എന്നാണ് പൊടുന്നനെ, മുന്നാലോചനയില്ലാതുള്ള ഇത്തരം തീക്ഷ്ണമായ കോപപ്രകടനങ്ങള്‍ അറിയപ്പെടുന്നത്. ഒന്നു മുതല്‍ നാലുവയസ്സു വരെയുള്ള കുട്ടികളിലാണ് ഈ പ്രവണത ഏറ്റവുമധികം കാണപ്പെടാറുള്ളത്. കുട്ടികള്‍ ഇങ്ങിനെ വാശിവഴക്കുകളിലേക്കു തിരിയുന്നത് എന്തുകൊണ്ടൊക്കെയാവാം, ഇത്തരം പൊട്ടിത്തെറികളെ എങ്ങനെ നേരിടാം, എങ്ങനെ തടയാം എന്നൊക്കെ ഒന്നു പരിചയപ്പെടാം.

Continue reading
  4911 Hits
  0 Comments

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

ഏറ്റവും പ്രസിദ്ധം:

31 August 2016
സ്വയരക്ഷ
തീവ്രവാദിയക്രമങ്ങളില്‍ ലോകമെമ്പാടും രണ്ടായിരാമാണ്ടില്‍ കൊല്ലപ്പെട്ടത് 3,329 ആളുകളായിരുന്നെങ്കില്‍ 2014-ല്‍ അത് പത്തുമടങ്ങോളം വര്‍ദ്ധിച്ച് 32,685 ആയെന്നും, 2014-ല്‍ അങ്ങിനെ കൊല്ലപ്പെട്ടവരില്‍ പകുതിയോളവ...
15 August 2017
വിഷാദം
സ്ത്രീകള്‍
വിഷാദം എന്ന രോഗം അഞ്ചുപേരില്‍ ഒരാളെ വെച്ച് ജീവിതത്തിലൊരിക്കലെങ്കിലും പിടികൂടാറുണ്ട്. മനുഷ്യരെ കൊല്ലാതെകൊല്ലുന്ന രോഗങ്ങളുടെ പട്ടികയില്‍ രണ്ടായിരത്തിയിരുപതോടെ വിഷാദം രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന മു...
05 March 2016
ഇന്‍റര്‍നെറ്റ്
സ്വന്തം കൈത്തണ്ട മുറിച്ച് അതില്‍നിന്നു രക്തമിറ്റുന്നതിന്‍റെ ഫോട്ടോ ഒരു മലയാളി ചെറുപ്പക്കാരന്‍ പോസ്റ്റ്‌ചെയ്തത് ഈയിടെ ഫേസ്ബുക്കില്‍ കാണാന്‍ കിട്ടി; ഒപ്പം ഇത്തരം കുറേ കമന്‍റുകളും: “ഇങ്ങനെ മുറിച്ചാൽ ചാകി...
05 January 2017
സ്വയരക്ഷ
ദൈനംദിന ജീവിതം
കടകളിലും മറ്റും പോവുമ്പോള്‍ അവിടെ എത്ര സമയം ചെലവിടണം, ഏതൊക്കെ ഭാഗങ്ങളില്‍ പരതണം, എന്തൊക്കെ വാങ്ങണം തുടങ്ങിയതൊക്കെ നമ്മുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്നു കരുതുന്നോ? തെറ്റി. അന്നേരങ്ങളില്‍ നാം പോല...
18 October 2016
ഇന്‍റര്‍നെറ്റ്
കാലങ്ങളായിട്ടു പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളുമായി ചേര്‍ന്നുപോവാത്ത വിവരങ്ങളെയോ ആശയങ്ങളെയോ പുതുതായിപ്പരിചയപ്പെടാന്‍ മിക്കവരും വിമുഖരാണെന്ന് മുന്‍കാല മനശ്ശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനു പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.
Looking for a mental hospital in Kerala? Visit the website of SNEHAM.

FLIP

പ്രചരിപ്പിക്കുക

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

RSS

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍

DMC Firewall is developed by Dean Marshall Consultancy Ltd