Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

De Addiction Center

C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
www.deaddiction.co

Our Numbers

Enquiry:
0481 2721797
De Addiction Helpline:
96331 00011
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

De Addiction Center

C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
Helpline: 96331 00011
www.deaddiction.co

Deaddiction Print E-mail
Share

ഞങ്ങളുടെ പുതിയ സംരംഭമായ C-FAR De-addiction Center കുറിച്ചറിയാന്‍ www.deaddiction.co സന്ദര്‍ശിക്കുക.


ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) എന്ന ഈ രോഗത്തിലേക്ക് ഒരാളുടെ മദ്യപാനം വഷളായിട്ടുണ്ടോ എന്നറിയാനുള്ള വിശദമായ പരിശോധനകള്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാണ്.

ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) ബാധിച്ചിട്ടുള്ളവര്‍ക്ക് ആവശ്യമായ കൌണ്‍സലിങ്ങുകളും സൈക്കോതെറാപ്പികളും ഞങ്ങള്‍ ചെയ്തു വരുന്നുണ്ട്. മദ്യപാനം മൂലമുണ്ടായ നഷ്ടങ്ങളുടെ വ്യാപ്തി രോഗിയെ ബോദ്ധ്യപ്പെടുത്തുക, മദ്യത്തിലേക്കു തിരിച്ചുപോകാതിരിക്കാന്‍ അവലംബിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, മദ്യത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ കയ്യില്‍വരുന്ന അധികസമയം ഫലപ്രദമായി ചെലവഴിക്കുന്നതിനെക്കുറിച്ച്  ചര്‍ച്ച ചെയ്യുക, മദ്യമുക്തമായ ഒരു പുതിയ ജീവിതരീതി ആവിഷ്ക്കരിച്ചെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള വിവിധ കൌണ്‍സലിങ്ങുകള്‍ ഇവിടെ ലഭ്യമാണ്. മദ്യപാനം നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന വിറയല്‍, ഉറക്കക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കും മദ്യപാനം മൂലമുണ്ടായ മാനസികപ്രശ്നങ്ങള്‍ക്കുമുള്ള മരുന്നുകളും ഇവിടെ ലഭ്യമാണ്.

നിരന്തരമായ മദ്യപാനം സൃഷ്ടിക്കുന്ന വിവിധ ശാരീരിക അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ഫിസിഷ്യന്‍സ്, ന്യൂറോളജിസ്റ്റ്, ഗാസ്ട്രോഎന്ററോളജിസ്റ്റ് തുടങ്ങിയവരുടെ സേവനങ്ങളും ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് സൌകര്യവും ലഭ്യമാണ്. ആവശ്യമുള്ള രോഗികള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പിരിച്വല്‍ കൌണ്‍സിലര്‍ എന്നിവരുടെ സഹായങ്ങളും ലഭ്യമാണ്.

ഇതിനു പുറമെ അമിതമദ്യപാനം (Alcohol abuse) പുകവലി (Nicotine dependence), പാന്‍മസാലയുടെ ഉപയോഗം തുടങ്ങിയവക്കുള്ള ചികിത്സകളും ഇവിടെ ലഭ്യമാണ്.

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ഞങ്ങളുടെ പുതിയ വെബ്സൈറ്റായ www.deaddiction.co യില്‍ നിന്ന് അറിയാവുന്നതാണ്.